ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
BY ajay G.A.G19 Dec 2015 12:02 PM GMT
ajay G.A.G19 Dec 2015 12:02 PM GMT
തിരുവനന്തപുരം : 2015 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ/വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്ത്തകന് (ഇംഗ്ലീഷ്, മലയാളം) ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്, മികച്ച ജൈവകര്ഷകന്, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംഘടന, ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സ്കൂള്‍, കോളേജ് എന്നിവയ്ക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ നല്‍കും. അപേക്ഷയും അനുബന്ധരേഖകളും ജനുവരി 15 ന് മുമ്പ് ലഭിക്കണം. വിലാസം:മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍14 ജയ്നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം695011. ഫോണ്‍: 04712553135, 2554740. വിശദവിവരവും അപേക്ഷയുടെ മാതൃകയുംwww.keralabiodiverstiy.org ല്‍ ലഭിക്കും.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT