wayanad local

ജില്ലയുടെ വികസനം: സര്‍വകക്ഷി പ്രക്ഷോഭത്തിന് സിപിഎം മുന്നോട്ടുവരണമെന്ന്

കല്‍പ്പറ്റ: ജില്ലയിലെ വികസന പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയ്‌ക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി പരിഹാരമുണ്ടാക്കുമെന്ന പുതിയ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ആത്മാര്‍ഥമാണെങ്കില്‍ സര്‍വകക്ഷി പ്രക്ഷോഭത്തിന് സിപിഎം മുന്നോട്ടുവരണമെന്നു കെപിസിസി മെംബര്‍ കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു. തകര്‍ന്നുകിടക്കുന്ന ചുരം റോഡ്, പ്രവൃത്തി ആരംഭിക്കാത്ത മെഡിക്കല്‍ കോളജ്, രൂക്ഷമായ വന്യമൃഗശല്യം, അവഗണന നേരിടുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ ലൈന്‍, അമ്പലവയല്‍ കാര്‍ഷിക കോളജ്, ആദിവാസി ഭൂമി പ്രശ്‌നം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച തുടങ്ങി എണ്ണിയാലൊതുങ്ങാത്ത വികസന പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് വയനാട്. ഇത്തരം പ്രശ്‌നങ്ങളില്‍ അനുകൂലമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പുവരുത്തുവാന്‍ പ്രസ്താവനകള്‍ക്കു പകരം സര്‍വകക്ഷി പ്രക്ഷോഭത്തിന് സിപിഎം തയ്യാറാവണം. അല്ലാത്തപക്ഷം ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ബഹുജന രോഷം തണുപ്പിക്കാന്‍ നടത്തുന്ന ഒരു പാഴ്‌വേലയായേ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെ കാണാന്‍ കഴിയൂവെന്നും കെ എല്‍ പൗലോസ് പറഞ്ഞു.
Next Story

RELATED STORIES

Share it