Flash News

ജലനിരപ്പ് ഉയരുന്നു; ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു

ജലനിരപ്പ് ഉയരുന്നു;  ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു
X


കുമളി :  ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍  ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. അണക്കെട്ടിന്റെ സ്പില്‍വേ, മെയിന്‍ ഡാം, ബേബി ഡാം, ഷട്ടര്‍ എന്നിവ പരിശോധിച്ച ഉപസമിതി ആറ് ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് വിലയിരുത്തല്‍. പരിശോധനകള്‍ക്ക് ശേഷം ഉപസമിതി കുമളി മുല്ലപ്പെരിയാര്‍ ഓഫീസില്‍ യോഗം  ചേര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ മാപിനികള്‍ സ്ഥാപിക്കാന്‍ വനം വകുപ്പ് ടെന്‍ഡര്‍ നല്‍കിയതായി കേരളം തമിഴ്‌നാടിനെ അറിയിച്ചു.  ഇപ്പോള്‍  ജലനിരപ്പ് 127 അടിയാണ്.
Next Story

RELATED STORIES

Share it