Flash News

ജംഷഡ്പൂരിന് വീണ്ടും സമനില

ജംഷഡ്പൂരിന് വീണ്ടും സമനില
X

ജംഷഡ്പൂര്‍: ആദ്യമായി സ്വന്തം ഗ്രൗണ്ടില്‍ ആതിഥ്യമരുളിയ ജംഷഡ്പൂര്‍ എഫ് സിക്ക് തുടര്‍ച്ചയായ മൂന്നാം സമനില. എ ടി കെ കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ജംഷഡ്പൂരിന്റെ സമനില. 4-2-3-1 എന്ന ഫോര്‍മാറ്റില്‍ ബൂട്ട്‌കെട്ടിയ കോപ്പലാശാന്റെ താരങ്ങള്‍ക്ക്  4-1-4-1 എന്ന ശൈലിയിലാണ് സന്ദര്‍ശകര്‍ മറുപടി നല്‍കിയത്. കണക്കില്‍ അല്പമെങ്കിലും നേട്ടമുണ്ടായത് കൊല്‍ക്കത്തയ്ക്കാണെങ്കിലും മികച്ചൊരു ഗോളടിയില്‍ അവസാനിപ്പിക്കാന്‍ കൊല്‍ക്കത്ത വിയര്‍ത്തു.  ഇരുകൂട്ടരും മാറി മാറി താരങ്ങളെ കളിക്കളത്തേക്ക് ഇറക്കിയെങ്കിലും പ്രതിരോധത്തില്‍ ഇരു ടീമും ഉരുക്കുകോട്ട കെട്ടിയപ്പോള്‍ ഗോള്‍ മാത്രം അകന്നു നിന്നു. സമനിലയോടെ മൂന്നു കളികളില്‍ മൂന്നു സമനിലയുമായി ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതും ഇത്രയും മല്‍സരങ്ങളില്‍ നിന്ന് രണ്ട് സമനിലയും ഒരു തോല്‍വിയും സ്വന്തമാക്കി എ ടി കെ ഒമ്പതാം സ്ഥാനത്തുമാണ്.
Next Story

RELATED STORIES

Share it