Flash News

ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന



കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ശ്രീ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിന്റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലടക്കം ഗോകുലം ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വസതികളിലും ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിയും തുടര്‍ന്നു.ചെന്നൈ ആസ്ഥാനമായ ശ്രീ ഗോകുലം ചിറ്റ്‌സിന്റെ ചെന്നൈയിലെ കേന്ദ്ര ഓഫിസിലും തമിഴ്‌നാട്ടിലെ വിവിധ ശാഖകളിലും പരിശോധന നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ ചെന്നൈ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന. കേരളത്തില്‍ മാത്രം 30ഓളം സ്ഥാപനങ്ങളിലാണ് കൊച്ചി ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഇതിനു ശേഷമാണ് വ്യാപകമായ പരിശോധന നടത്താന്‍ ചെന്നൈ ഡയറക്ടറേറ്റ് നിര്‍ദേശിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാവിലെ എട്ടു മണിയോടെ എല്ലാ ഓഫിസുകളിലും വസതികളിലും ഒരേ സമയമാണ് പരിശോധന ആരംഭിച്ചത്. ശ്രീഗോകുലം ചിറ്റ്‌സിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള കലൂരിലെ ഗോകുലം ഹോട്ടലിലും കോഴിക്കോട്ടെ വടകരയിലെ വസതിയിലും പരിശോധന നടന്നു. സിനിമാ നിര്‍മാണ കമ്പനിയുടെ ഓഫിസിലും പരിശോധനയുണ്ടായി. പിടിച്ചെടുത്ത രേഖകള്‍ ചെന്നൈ ഡയറക്ടറേറ്റിന് കൈമാറുമെന്നും അവിടെയാണ് തുടരന്വേഷണം നടക്കുകയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it