Flash News

ഖത്തറുമായി ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ എണ്ണവില കുതിച്ചുയരുന്നു

ഖത്തറുമായി ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ എണ്ണവില കുതിച്ചുയരുന്നു
X


അബുദബി: ഖത്തറുമായി യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബന്ധം അവസാനിപ്പച്ചതിന് പിന്നാലെ എണ്ണവില കുതിച്ചുയരുന്നു. 1.6 ശതമാനമാണ് അന്താരാഷ്ട്ര വിപണിയില്‍  ക്രൂഡ് ഓയിലിന് വര്‍ധിച്ചത്.
തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നു എന്നാരോപിച്ചാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറുമായുള്ള വ്യാമ ജലഗതാഗത സഞ്ചാരത്തിനും യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വ്വീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.
Next Story

RELATED STORIES

Share it