കൊടും ചൂട്: ഒഡീഷയില്‍ നേത്രരോഗം പടരുന്നു

ബെര്‍ഹാംപൂര്‍: വേനല്‍ക്കാലം മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കെ ഒഡീഷയുടെ നഗരപ്രദേശങ്ങളില്‍ നേത്രരോഗങ്ങള്‍ പടരുന്നു. പൊടിപടലങ്ങള്‍ മൂലം കണ്ണിലുണ്ടാവുന്ന അണുബാധ, ചെങ്കണ്ണ് എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. ദിനംപ്രതി 50ഓളം പേരാണ് ഇത്തരത്തില്‍ ചികില്‍സ തേടിയെത്തുന്നതെന്ന് എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നേത്രവിഭാഗം മേധാവി ബി നാഗേശ്വര്‍ റാവു സുബ്രതി പറഞ്ഞു.
പൊടിപടലങ്ങള്‍ കണ്ണിലെ വരള്‍ച്ചയ്ക്കു കാരണമാവുന്നു. വേനല്‍ക്കാലത്തു വിരിയുന്ന ചില പൂക്കള്‍ പുറത്തുവിടുന്ന പൂമ്പൊടി അലര്‍ജിക്കു കാരണമാവുന്നതായും അദ്ദേഹം പ്രതികരിച്ചു. നഗരപ്രദേശങ്ങളിലെ 10-15 വയസ്സിനിടയിലുള്ള കുട്ടികളിലാണ് രോഗബാധ കൂടുതല്‍. എന്നാല്‍, ഇതുമൂലം കാഴ്ചയ്ക്ക് കുഴപ്പം സംഭവിക്കാനുള്ള സാധ്യത വിരളമാണെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it