malappuram local

കൈക്കൂലി വാങ്ങുന്നതിനിടെ പോലിസുകാരനെ വിജിലന്‍സ് സംഘം പിടികൂടി



തിരൂരങ്ങാടി: കൈക്കൂലി വാങ്ങുന്നതിനിടെ പോലിസുകാരനെ വിജിലന്‍സ് സംഘം പിടികൂടി. തേഞ്ഞിപ്പലം പോലിസ് സ്‌റ്റേഷനിലെ സിപിഒ എം ബൈജുവിനെയാണ് കോഴിക്കോട് നോര്‍ത്ത് സോണ്‍ വിജിലന്‍സ് ഡിവൈഎസ്പി അശ്വകുമാറും സംഘവും കയ്യോടെ പിടികൂടിയത്. വ്യാഴാഴ്ച പതിനൊന്നോടെയാണ് സംഭവം. തേഞ്ഞിപ്പലം പോലിസ് എസ്‌ഐ അന്വേഷിക്കുന്ന 2016 ലെ കച്ചവടസ്ഥാപനവുമായി ബന്ധപ്പെട്ടുളള കേസില്‍ കോഴിക്കോട് ഫറോക്ക് കോളേജ് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയെ കൂട്ടുപ്രതിചേര്‍ക്കാതിരിക്കാന്‍ തേഞ്ഞിപ്പലം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ എം ബൈജു 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. നേരത്തെ 2000 രൂപ കൈമാറുകയും ചെയ്തിരുന്നതായി ഡിവൈഎസ്പി പറഞ്ഞു. പിന്നീട് പരാതിക്കാരന്‍ കോഴിക്കോട് വിജിലന്‍സില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി സിഐ ഓഫിസിലെത്തിയ ബൈജുവിന്  പരാതിക്കാരന്‍ പണം കൈമാറുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. കേസുകള്‍ എഴുതുന്നതിനായി ഇയാള്‍ തിരൂരങ്ങാടി സിഐ. ഓഫിസിലെത്താറുണ്ട്. അതനുസരിച്ചു നേരത്തെ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനും കോഴിക്കോട് റെഞ്ച്  വിജിലന്‍സ് ഡിവൈഎസ്പി അശ്വകുമാറിന്റെ നേതൃത്തിലുളള സംഘവും രാവിലെ തന്നെ ഓഫിസിനകത്തും പരിസരങ്ങളിലും നിലയുറപ്പിച്ചിരുന്നു. പണം വാങ്ങിയ ഉടനെ സംശയം തോന്നിയ ഇയാള്‍ ഓഫീസിനകക്കേ് ഓടിക്കയറി. ഇയാളില്‍ നിന്നും സംഘം രേഖപ്പെടുത്തി നല്‍കിയ 3000 രൂപ കണ്ടെടുത്തു.  വിജിലന്‍സ് ഡിവൈഎസ്പിക്ക് പുറമമെ ഇന്‍സ്‌പെക്ടര്‍മാരായ ചന്ദ്രമോഹന്‍, ബിജുരാജ്, പ്രവീണ്‍ എന്നിവരുള്‍പ്പെടെ 14 ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it