'കേരള നിയമസഭ തെരെഞ്ഞെടുപ്പ് - 2016' പ്രകാശനം ചെയ്തു
BY sdq Kappan29 March 2016 12:29 PM GMT
X
sdq Kappan29 March 2016 12:29 PM GMT
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ റഫറന്‍സ് കൈപ്പുസ്തകമായ ''കേരള നിയമസഭ തെരെഞ്ഞെടുപ്പ് - 2016''പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ കെ മാജി നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നീതു സോണ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. അഡീഷണല്‍ സിഇഒ സാബു പോള്‍ സെബാസ്റ്റ്യന്‍, പി.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ദേവന് സന്നിഹിതരായി.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രേഖാചിത്രം, ജില്ലാ തിരിച്ചുള്ള വോട്ടിംഗ് ശതമാനം വോട്ടറമാരിലെ ആണ്- പെണ് അനുപാതം, പാര്‍ട്ടി തിരിച്ചുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍, വനിതാ സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രായമനുസരിച്ചുള്ള വിഭജനം, സ്ഥാനാര്‍ത്ഥികളും വോട്ട് നിലവാരവും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം, 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ തുടങ്ങിയവ കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. [related]
Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT