Flash News

കേരളത്തില്‍ 'ലവ് ജിഹാദ്' യാഥാര്‍ത്ഥ്യമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യോഗി ആദിത്യനാഥ്
X


കണ്ണൂര്‍: കേരളത്തില്‍ 'ലവ് ജിഹാദ്' യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയപ്പോഴാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്‍ഐഎ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ഇക്കാര്യം സുപ്രീം കോടതിയും ഹൈക്കോടതിയും സമ്മതിച്ചതാണെന്നും യോഗി അവകാശപ്പെട്ടു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തകരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച യോഗി, രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ജനരക്ഷായാത്രയുടെ രണ്ടാംദിന പരിപാടികളിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്നത്. വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും യോഗി പങ്കെടുക്കും.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് കണ്ടുപഠിക്കണമെന്ന് പറഞ്ഞാണ് സിപിഎം യോഗി ആദിത്യനാഥിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തത്.
Next Story

RELATED STORIES

Share it