കേരളം സിറ്റി: ശ്രീശാന്തിനെ പരിഹസിച്ച് തരൂര്‍
BY Sumeera SMR21 April 2016 2:28 AM GMT
X
Sumeera SMR21 April 2016 2:28 AM GMT
[related]
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്തിനെതിരേ ശശി തരൂര്‍ എംപിയുടെ പരിഹാസം. ശ്രീശാന്ത് കേരളത്തെ സിറ്റി എന്നു സൂചിപ്പിച്ചതാണ് ട്വിറ്ററില്‍ പരിഹാസം നേരിട്ടത്. ഇത്തവണ ആ മാറ്റം ഉണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. നമ്മള് ഒരുമിച്ചുനിന്നാല്‍ കേരളത്തെ ലോകത്തെ ഏറ്റവും മികച്ച സിറ്റി ആക്കാം എന്നായിരുന്നു ശ്രീയുടെ ട്വീറ്റ്. കേരളം സിറ്റി ആണെങ്കില്‍ ശ്രീശാന്തിന് ഇന്ത്യ ഒരു സംസ്ഥാനമായിരിക്കുമെന്ന് ചിലര്‍ പരിഹസിച്ചു. ശ്രീക്കുവേണ്ടി പകരം ട്വീറ്റ് ചെയ്യാന്‍ ആരെയെങ്കിലും കണ്ടെത്തണമെന്നും പൊതുവിജ്ഞാനവും ജ്യോഗ്രഫിയും പഠിക്കണമെന്നും ചിലര്‍ ഉപദേശിച്ചു. ഇതിനിടെയാണു ശശി തരൂര്‍ ശ്രീശാന്തിനെ പരിഹസിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം നല്കാന് ബുദ്ധിമുട്ടുന്ന ശ്രീശാന്തിന്റെ വീഡിയോ തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT