Flash News

കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാഷ്ട്രപതി

കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാഷ്ട്രപതി
X


തിരുവനന്തപുരം: ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് കേരളമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യമേഖലയിലായാലും വിദ്യാഭ്യാസ മേഖലയിലായാലും വിനോദസഞ്ചാരമേഖലയിലായാലും കേരളം എല്ലാവര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ടെക്‌നോസിറ്റിക്ക് ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ടെക്‌നോ സിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം 2019 ഓടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it