thrissur local

കേന്ദ്ര ഫണ്ട്‌ സമയബന്ധിതമായി ഉപയോഗപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണം: എംപി



തൃശൂര്‍: കേന്ദ്ര ഫണ്ടുകള്‍ യഥാവിധം സമയബന്ധിതമായി ഉപയോഗപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷന്‍ പി കെ ബിജു എംപി പറഞ്ഞു. കേന്ദ്ര കോര്‍പസ് ഫണ്ടില്‍ നിന്നും അനുവദിച്ച 7.5 കോടി രൂപയില്‍ 5.5 കോടി രൂപ പദ്ധതി സമയബന്ധിതമായി സമര്‍പ്പിക്കാത്തതിനാല്‍ തിരിച്ചടക്കേണ്ടി വന്നത് ചുണ്ടിക്കാട്ടിയിരുന്നു പി കെ ബിജു എംപിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും എംപി പറഞ്ഞു. തൃശൂര്‍ പൂരം ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലായിരുന്നു ദിഷ യോഗം. കുന്നംകുളം, വടക്കാഞ്ചേരി, ചാലക്കുടി എന്നീ നഗരസഭകള്‍ പ്രവര്‍ത്തന റിപോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കാതിരിക്കുന്നത് ഗുരുതര വീഴ്ചയായി യോഗം വിലയിരുത്തി. മുന്‍കൂര്‍ അനുമതിയില്ലാതെ ജില്ലാ ഉദ്യോഗസ്ഥര്‍ ദിശ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഗൗരവമായി കണക്കാക്കി മേല്‍ ഓഫിസില്‍ അറിയിക്കാനും യോഗം തീരുമാനിച്ചു. എംജിഎന്‍ആര്‍ഇജിഎസ്, എന്‍ആര്‍എല്‍എം, പിഎംജിഎസ്‌വൈ, എന്‍എസ്എപി, പിഎംഎവൈ, എസ്ബിഎം, എന്‍ആര്‍ഡിഡബ്ല്യൂപി, പിഎംകെഎസ്‌വൈ, ഡിഡിയുജിജെവൈ, റൂര്‍ബല്‍ മിഷന്‍, അമൃത്, എന്‍എച്ച്എം, എസ്എസ്എ, ഐസിഡിഎസ്, മിഡ് ഡെ മീല്‍, പിഎംയൂവൈ, പിഎംഇജിപി, ജലക്രാന്തി അഭിയാന്‍ എന്നീ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ദിശ മെമ്പര്‍ സെക്രട്ടറി ജില്ലാ കലക്ടര്‍ ഡോ.എ ാകൗശിഗന്‍, പ്രോജക്ട് ഡയറക്ടര്‍ കെജി തിലകന്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍ വിനോദിനി, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ യു ഗീത, ജില്ലാതല നിര്‍വഹണോദ്യഗസ്ഥര്‍ തുടങ്ങിയവര്‍ അവലകോന യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it