malappuram local

കെഎസ്ഇബി ജീവനക്കാരന്റെ അറസ്റ്റില്‍ പ്രതിഷേധം

പുഴക്കാട്ടിരി: പരവക്കലില്‍ കോഴിമാലിന്യം തള്ളിയ പരാതിയില്‍ കെഎസ്ഇബി സബ്ബ് എന്‍ജിനീയറും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനുമായ കരുവള്ളി റൈസല്‍ ബാബുവിനെതിരേ കള്ളകേസെടുത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രകടനം നടത്തി.
പൊതുപ്രവര്‍ത്തകനായ റൈസല്‍ ബാബുവിനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെട്ടി ചമച്ചുണ്ടാക്കിയ കേസില്‍ ഉള്‍പ്പെടുത്തി കൊളത്തൂര്‍ പോലിസ് അറസ്റ്റ്് ചെയ്യുകയായിരുന്നു.
പ്രകടനത്തിന് ലത്തീഫ് പരവക്കല്‍, ബാവ പരവക്കല്‍, സലീം പരവക്കല്‍, ബഷീര്‍ കക്കേഞ്ഞല്‍ നേതൃത്വം നല്‍കി. നിയമപരമായി പ്രവൃത്തിക്കുന്ന സംസ്‌കരണ പ്ലാന്റിലേക്കുപോവുന്ന കോഴിമാലിന്യം കയറ്റിയ വാഹനം ചില സാങ്കേതിക തകരാറ് കാരണം മടക്കി വിടുകയും നിലമ്പൂര്‍ പ്രദേശത്തുനിന്ന് പുഴക്കാട്ടിരി പഞ്ചായത്ത് പരവക്കലില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ സൂക്ഷിക്കുകയും ചെയ്തു.
രാത്രി അവിടത്തെ ആളുകളുമായി സംസാരിച്ച് തിരിച്ച് കൊണ്ടുപോവാനുള്ള കാര്യങ്ങള്‍ ശരിയാക്കുകയും ചെയ്തിരുന്നു. സ്വന്തം ഭൂമിയില്‍ വാഹനം പാര്‍ക്ക് ചെയ്തത് വലിയ കുറ്റകൃത്യമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മൂന്ന് ചെറുപ്പക്കാരുടെ പേരില്‍ കള്ളകേസ് ചുമത്തി ജയിലിലടക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
Next Story

RELATED STORIES

Share it