thiruvananthapuram local

കെഎസ്ആര്‍ടിസി ഡിപ്പോയിലെ വിശ്രമമുറി അപകടകരം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെ യാത്രക്കാരുടെ വിശ്രമമുറി അപകടകരം. ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു തുക ചെലവഴിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രമാണ് ശോചനീയാവസ്ഥയിലുള്ളത്.
യാത്രക്കാരും വാഹനങ്ങളും എപ്പോഴുമുള്ള സ്ഥലത്തെ വിശ്രമകേന്ദ്രത്തിന്റെ കൈവരിയാണ് തകര്‍ന്നുതുടങ്ങിയത്. കോണ്‍ക്രീറ്റ് ഇടിഞ്ഞ് താഴെ വീഴുകയും ബാക്കിയുള്ളവ എപ്പോഴും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.
കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് ആഴ്ചകള്‍ കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയ കൈവരി അറ്റകുറ്റപ്പണികള്‍ നടത്താനോ അവശേഷിക്കുന്നവ ഇടിഞ്ഞുവീഴാതിരിക്കാനോ യാതൊരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. വിശ്രമകേന്ദ്രത്തിന്റെ പുറത്ത് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്.
Next Story

RELATED STORIES

Share it