കെഎന്‍എം നേതാവ് പി വി ഹസന്‍ അന്തരിച്ചു

പാലക്കാട്: കേരളത്തിലും പുറത്തും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ചെയര്‍മാനും(കോയാസ് -കോയമ്പത്തൂര്‍ ഉള്‍പ്പെടെ) നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാനസ്ഥാനവും വഹിച്ചിരുന്ന പി വി ഹസന്‍ (81) കോയമ്പത്തൂരില്‍ നിര്യാതനായി.
പതിറ്റാണ്ടുകളോളം സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നിസ്വാര്‍ഥ സേവനം നടത്തിയിരുന്ന വ്യക്തിയാണ്. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന വൈസ്പ്രസിഡന്റ്, ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി ഖജാഞ്ചി, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍, അരീക്കോട് സുല്ലമുസ്സലാം ആര്‍ട്‌സ് & സയന്‍സ് കോളജ് ചെയര്‍മാന്‍, പാലക്കാട് മുജാഹിദീന്‍ അറബിക് കോളജ് കമ്മിറ്റി പ്രസിഡന്റ്, ടെക്‌സിറ്റി ആര്‍ട്‌സ് & സയന്‍സ് കോളജ് കോയമ്പത്തൂര്‍ ചെയര്‍മാന്‍, പ്രസിഡന്റ് കേരള മുസ്‌ലിം എജ്യൂക്കേഷനല്‍ അസോസിയേഷന്‍ കോയമ്പത്തൂര്‍, പ്രസിഡന്റ് മുസ്‌ലിം എജ്യൂക്കേഷന്‍ & വെല്‍ഫെയര്‍ സൊസൈറ്റി കോയമ്പത്തൂര്‍, ചെയര്‍മാന്‍, ജാമിയ നദ്‌വിയ എടവണ്ണ തുടങ്ങിയ സ്ഥാപനങ്ങളുടെ സാരഥിയായിരുന്നു.
ഭാര്യ: കെ കെ സഫിയ, മക്കള്‍: പി വി മുഹമ്മദ് ഇഖ്ബാല്‍(ദുബയ്), പി വി മുഹമ്മദ് ആരിഫ് (കോയമ്പത്തൂര്‍), പി വി മുഹമ്മദ് താഹിര്‍, പി വി മുഹമ്മദ് റിയാസ്, പി വി നസീബ, പി വി സമീറ. മരുമക്കള്‍: ഡോ. ടി എം മുഹമ്മദ് അഷ്‌റഫ്, ഡോ. ഷഫീഖ് അഹമ്മദ്.
Next Story

RELATED STORIES

Share it