Flash News

യുഡിഎഫ് സര്‍ക്കാര്‍ കുത്തകകള്‍ക്ക് ദാനം കൊടുത്ത ഭൂമി ഇടപാട് പുനപരിശോധിക്കും: സിപിഎം

യുഡിഎഫ് സര്‍ക്കാര്‍ കുത്തകകള്‍ക്ക് ദാനം കൊടുത്ത ഭൂമി ഇടപാട് പുനപരിശോധിക്കും: സിപിഎം
X
KODIYERI-NEW
തൃശൂര്‍: അധികാരത്തിന്റെ അവസാന കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ കുത്തകകള്‍ക്ക് ദാനം കൊടുത്ത 2800 ഏക്കര്‍ ഭൂമിയെ കുറിച്ച് ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പുന പരിശോധന നടത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പോരിന്റെ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോബ്‌സ് ഗ്രൂപ്പിന് 883 ഏക്കറും വിജയ് മല്യയുടെ യു ബി ഗ്രൂപ്പിന് 20 ഏക്കറും സന്തോഷ് മാധവന് 143 ഏക്കറുമാണ് പതിച്ചു കൊടുക്കാന്‍ ശ്രമിച്ചത്. യു ഡി എഫ് ഭരണ കാലത്ത് പതിച്ചുകൊടുത്ത ഭൂമിയുടെ വിശദാംശങ്ങള്‍ അടങ്ങിയ ദവള പത്രം സര്‍ക്കാര്‍ പുറത്തിറക്കണം. പാവപ്പെട്ട മൂന്ന് ലക്ഷം പേര്‍ വീടുണ്ടാക്കാന്‍ ഭൂമിക്കായി കാത്തിരിക്കുമ്പോഴാണ് യു ഡി എഫ് കുത്തകകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും ധാരാളം ഭൂമി സൗജന്യമായി നല്‍കിയത്. ഘട്ടം ഘട്ടമായി എല്ലാ സര്‍ക്കാര്‍ ഭൂമിയും കുത്തകകള്‍ക്ക് നല്‍കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു. [related]
Next Story

RELATED STORIES

Share it