കാലവര്‍ഷം: ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കണം: വി എം സുധീരന്‍

തിരുവനന്തപുരം: കനത്ത മഴയും രൂക്ഷമായ കടല്‍ക്ഷോഭവും മൂലം ജനങ്ങള്‍ ദുരിതത്തിലാണെന്നും അടിയന്തരമായി ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം നല്‍കണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ കടലാക്രമണം കേരളത്തിലെ തീരങ്ങളെ ബാധിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ജനങ്ങളെ സഹായിക്കാന്‍ അവരാല്‍ കഴിയുന്ന രീതിയില്‍ മുന്നോട്ടുവരണമെന്നും സുധീരന്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it