Sub Lead

അബ്ദുര്‍റഹീമിന്റെ മോചനത്തിനായി കുഞ്ഞുകരുതല്‍; സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച ഫണ്ട് കൈമാറി കൊച്ചുമിടുക്കി

അബ്ദുര്‍റഹീമിന്റെ മോചനത്തിനായി കുഞ്ഞുകരുതല്‍; സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച ഫണ്ട് കൈമാറി കൊച്ചുമിടുക്കി
X

കണ്ണൂര്‍: സൗദി ജയിലില്‍ തൂക്കുകയര്‍ പ്രതീക്ഷിച്ചിരിക്കുന്ന അബ്ദുര്‍ റഹീമിന്റെ മോചനത്തിനുവേണ്ടി കുഞ്ഞുകരുതല്‍. മലയാളികള്‍ ഒത്തൊരുമിച്ച് ഫണ്ട് സമാഹരിക്കുന്നതറിഞ്ഞാണ് കൂത്തുപറമ്പ് ഉക്കാസ് മൊട്ട സ്വദേശി ജാവിദ് പൊന്നന്റേയും തലശ്ശേരി ചിറക്കര സ്വദേശി പി പി ജസ്‌നയുടെയും മകള്‍ 10 വയസ്സുകാരിയായ ആയിശാ ഹനൂനയുടെ കാരുണ്യത്തിന്റെ കരുതലുമായെത്തിയത്. മമ്പറം ഇന്ദിരാഗാന്ധി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കൊച്ചുമിടുക്കു, ഉപ്പയും ഉമ്മയും ബന്ധുക്കളും നല്‍കിയ നാണയത്തുട്ടുകള്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച് അതില്‍ നിന്നു ലഭിക്കുന്ന പൈസ കൊണ്ട് ഒരു ഗിയര്‍ സൈക്കിള്‍ വാങ്ങാനായിരുന്നു ഉദ്ദേശിച്ചത്. ഈ സമയത്താണ് അബ്ദുറഹീം എന്ന സഹോദരന്റെ മോചനത്തിനു വേണ്ടിയുള്ള ഫണ്ട് സമാഹരണത്തെക്കുറിച്ച് ഉമ്മയുടെ മൊബൈലില്‍ നിന്നു കാണാനിടയായയത്. ഉടന്‍തന്നെ ഞാന്‍ നിധി പോലെ കൂട്ടിവച്ച നാണയത്തുട്ടുകള്‍ റഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള സഹായത്തിലേക്ക് നല്‍കാമെന്നും മറ്റൊരു അവസരത്തില്‍ സൈക്കിള്‍ വാങ്ങാമെന്നും ഉമ്മയോട് പറഞ്ഞു. പിന്നീട് എങ്ങനെ ഈ ഫണ്ട് സഹായ ധനത്തിലേക്ക് എത്തിക്കാം എന്നതായിരുന്നു ആ കുടുംബത്തിന്റെ ചിന്ത. പ്രസ്തുത വിവരം പിതാവിന്റെ അനുജനായ അസ്‌കര്‍ വേറ്റുമ്മലിനെ ധരിപ്പിക്കുകയും വ്യത്യസ്ത രാഷ്ട്രീയ മത സംഘടനകളുടെ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ആറു വര്‍ഷക്കാലമായി വളരെ സൗഹാര്‍ദ്ദപരമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വോയിസ് ഓഫ് ഇന്ത്യ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അബ്ദുല്‍ റഹീമിന് വേണ്ടിയുള്ള ഫണ്ട് കലക്ഷന്‍ നടത്തുന്ന കാര്യം ഗ്രൂപ്പിലെ മെംബര്‍ കൂടിയായ അഷ്‌കര്‍ വേറ്റുമ്മല്‍ അറിയിക്കുകയും ചെയ്തു. അഷ്‌കറിന്റെ നിര്‍ദ്ദേശപ്രകാരം വോയിസ് ഓഫ് ഇന്ത്യ അഡ്മിനും മെംബര്‍മാരുമായ അബ്ദുസ്സലാം മൗവേരി, കെ പി സലീം കിണവക്കല്‍, സി പി ഷംസീര്‍(ആപ്പി) എന്നിവര്‍ ആയിഷ ഹനൂനയുടെ വീട്ടിലെത്തി കുട്ടിയില്‍ നിന്നു ഭണ്ഡാരം ഏറ്റുവാങ്ങി അവിടെനിന്ന് തന്നെ പണം എണ്ണിത്തിിട്ടപ്പെടുത്തുകയും 5610 രൂപ സേവ് അബ്ദുല്‍ റഹീം എന്ന ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. മനുഷ്യത്വത്തിനുമുന്നിലും സ്‌നേഹത്തിനു മുന്നിലും മലയാളികളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it