കാനഡയില്‍ വെടിവയ്പ്; 4 മരണം

ഒട്ടാവ: പശ്ചിമ കനേഡിയന്‍ പ്രവിശ്യയായ സാസ്‌കാചിവാനിലുണ്ടായ വെടിവയ്പുകളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സാസ്‌കാചിവാനിലെ ലാലോചില്‍ ഹൈസ്‌കൂളിലും മറ്റൊരിടത്തുമാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
എന്നാല്‍, വെടിവയ്പിലേക്കു നയിച്ച കാരണം വ്യക്തമല്ല. വെടിവയ്പിനെ തുടര്‍ന്നു കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുകയായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. കാനഡയില്‍ വെടിവയ്പ് അപൂര്‍വമാണ്. ഇതിനുമുമ്പ് 1992ല്‍ കോളജിലുണ്ടായ വെടിവയ്പില്‍ 14 വിദ്യാര്‍ഥികളും 1989ലുണ്ടായ വെടിവയ്പില്‍ നാലു വിദ്യാര്‍ഥികളും കൊല്ലപ്പെട്ടിരുന്നു. 2014ല്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക അതിക്രമങ്ങളുണ്ടായ സ്ഥലമാണ് കാനഡയിലെ സാസ്‌കാചിവാന്‍ പ്രവിശ്യയെന്നാണ് പോലിസ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it