Flash News

കശുവണ്ടിപ്പരിപ്പ് കയറ്റുമതി : ഇന്ത്യ രണ്ടാം സ്ഥാനത്ത്‌



കൊല്ലം: കശുവണ്ടി വ്യവസായത്തിന് തിരിച്ചടിയായി വിയറ്റ്‌നാം കേരളത്തിലെ കശുവണ്ടി വിപണിയില്‍ പിടിമുറുക്കുന്നു. മുമ്പ് കശുവണ്ടി കയറ്റുമതിയി ല്‍ ഒന്നാംസ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. രാജ്യാന്തര വിപണിയി ല്‍ 30 ശതമാനം കശുവണ്ടിപ്പരിപ്പ് മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള വിയറ്റ്‌നാം 37 ശതമാനം പരിപ്പാണ് കയറ്റുമതി ചെയ്യുന്നത്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ 3018 മെട്രിക് ടണ്‍ കശുവണ്ടിപ്പരിപ്പാണ് വിയറ്റ്‌നാമില്‍ നിന്നു കൊച്ചി തുറമുഖത്ത് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ വഴി വന്നിറങ്ങിയത്. അതായത് 157.16 കോടി രൂപയുടെ പരിപ്പ്. മുന്‍വര്‍ഷം 100 കോടി രൂപയുടെ 2307 ടണ്‍ ഇറക്കിയ സ്ഥാനത്താണിത്. ഈ വര്‍ഷംകൊണ്ട് 1000 മെട്രിക് ടണ്ണിന്റെ വര്‍ധനവാണ് ഇറക്കുമതിയില്‍ കാണുന്നത്. ശരാശരി ഒരു മാസം 210 ടണ്‍ പരിപ്പ് ഇറക്കുന്നു. വിയറ്റ്‌നാമില്‍ ഉല്‍പാദനച്ചെലവ് കുറവും വ്യവസായത്തിന് വന്‍ ഇളവും യന്ത്രവല്‍ക്കരണവും നിലനില്‍ക്കുന്നതാണ് പരിപ്പ് വിലകുറച്ച് വില്‍ക്കാനവരെ സഹായിക്കുന്നത്. കേരളത്തിലെ കശുവണ്ടി വ്യവസായികള്‍ വിയറ്റ്‌നാമില്‍ വ്യവസായം ആരംഭിച്ച് പരിപ്പ് ഇന്ത്യയിലേക്കു കയറ്റി അയച്ച് കേരളത്തിലെ പരിപ്പുമായി കൂട്ടിക്കലര്‍ത്തി ഇന്ത്യന്‍ പരിപ്പായിട്ടാണ് കയറ്റുമതി ചെയ്യുന്നത്. ഇതുവഴി ഇന്ത്യയിലെയും  വിയറ്റ്‌നാമിലെയും കയറ്റുമതി സൗജന്യം ഇവര്‍ക്ക് ലഭ്യമാവും. ഇന്ത്യന്‍ പരിപ്പുമായി കൂട്ടിക്കലര്‍ത്തി ഇന്ത്യന്‍ പരിപ്പായിട്ട് അയക്കുമ്പോള്‍ അതിന് വിപണിയില്‍ ഡിമാന്‍ഡും വിലയും  കൂടും. ഇതാണു വ്യവസായികളെ ഇത്തരത്തില്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യക്ക് പ്രതിവര്‍ഷം 5168 കോടി രൂപയാണ് പരിപ്പു കയറ്റുമതിയിലൂടെ ലഭിക്കുന്നത്. 82,302 മെട്രിക് ടണ്‍ പരിപ്പ് ഇന്ത്യ കയറ്റി അയക്കുന്നുണ്ട്. ഇത്രയും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ മറ്റൊരു രാജ്യവും കയറ്റി അയക്കുന്നില്ല. യുഎസ്, കാനഡ, ദുബൈ, നെതര്‍ലന്റ്‌സ്, ന്യൂജേഴ്‌സി ഉ ള്‍പ്പെടെ 75 രാജ്യങ്ങളിലേക്ക് ഇന്ത്യ കശുവണ്ടിപ്പരിപ്പു കയറ്റി അയക്കുമായിരുന്നു. ഇപ്പോള്‍ പല രാജ്യങ്ങളിലേക്കും വിയറ്റ്‌നാം ആണ് കയറ്റി അയക്കുന്നത്. അമേരിക്കയ്ക്കും മറ്റും വേണ്ടാത്ത ഗുണനിലവാരം കുറഞ്ഞ പരിപ്പ് കാലിത്തീറ്റ എന്ന പേരിലാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. ഇങ്ങനെ അയക്കുന്ന പരിപ്പിന് ഇവിടെ നാല് ശതമാനം ഡ്യൂട്ടി അടച്ചാല്‍ മതിയാവും. ഇത് ഇന്ത്യയിലെ പരിപ്പുമായി കൂട്ടിക്കലര്‍ത്തുമ്പോള്‍ വലിയ ലാഭമാണ് ഈ രംഗത്തുള്ളവര്‍ക്കു ലഭിക്കുന്നത്. സാധാരണ കശുവണ്ടിപ്പരിപ്പ് എന്ന നിലയില്‍ ഇവിടുത്തെ വ്യാപാരികളും മറ്റും 44 ശതമാനം ഡ്യൂട്ടി അടച്ച് ഇറക്കുമതി ചെയ്യുന്ന പരിപ്പാണ് കാലിത്തീറ്റയെന്ന പേരില്‍ കുറഞ്ഞ ഡ്യൂട്ടി നല്‍കി ഇറക്കുമതി ചെയ്യുന്നതെന്ന് കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാ ന്‍ എസ് ജയമോഹന്‍ പറഞ്ഞു. ഇത്തരം നടപടി രാജ്യത്തെ കശുവണ്ടി വ്യവസായത്തിനു കടുത്ത പ്രതിസന്ധിയുണ്ടാക്കുമെ ന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it