Flash News

കര്‍ണാടകയില്‍ ബിജെപിക്ക് വേണ്ടി ബിബിസിയുടെ പേരില്‍ വ്യാജ സര്‍വേ

കര്‍ണാടകയില്‍ ബിജെപിക്ക് വേണ്ടി ബിബിസിയുടെ പേരില്‍ വ്യാജ സര്‍വേ
X
ബംഗളൂരു: കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് വ്യാജ സര്‍വേ. ബിബിസി ന്യൂസിന്റെ ലോഗോയോട് കൂടിയാണ് ജന്‍താ കി ബാത്ത് എന്ന പേരിലുള്ള അഭിപ്രായ വോട്ടെടുപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഘപരിവാര അനുകൂല ഫെയ്‌സ്ബുക്ക് പേജുകളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളും ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 225 അംഗ അസംബ്ലിയില്‍ ബിജെപിക്ക് 135 സീറ്റ് കിട്ടുമെന്നാണു സര്‍വേ പ്രചരിക്കുന്നത്. ജനതാദള്‍ എസിന് 45 സീറ്റും കോണ്‍ഗ്രസിന് 35 സീറ്റും മറ്റുള്ളവര്‍ക്ക് 19 സീറ്റും കിട്ടുമെന്നും സര്‍വേയില്‍ പറയുന്നു.

എന്നാല്‍, അങ്ങിനെയൊരു സര്‍വേ ആരും നടത്തിയിട്ടില്ലെന്നും ജന്‍താ കി ബാത്ത് എന്ന പേരില്‍ ഒരു സംഘടന ഇല്ലെന്നും ആള്‍ട്ട് ന്യൂസ് എന്ന ന്യൂസ് പോര്‍ട്ടല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ബിബിസി വെബ്‌സൈറ്റിലും സര്‍വേ സംബന്ധിച്ച് വിവരമൊന്നുമില്ല. ബിബിസി കര്‍ണാടക തിരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍വേ നടത്തിയിട്ടില്ലെന്ന് കമ്പനിയുടെ ഡിജിറ്റല്‍ ലോഞ്ച് എഡിറ്റര്‍ ത്രുശാര്‍ ബാരോട്ട് ട്വിറ്ററില്‍ വ്യക്തമാക്കി.

രസകരമായ കാര്യം വ്യാജ സര്‍വേ തട്ടിക്കൂട്ടുന്നതിനിടയില്‍ ബിജെപി അനൂകൂലികള്‍ സീറ്റുകളുടെ എണ്ണം കണക്കുകൂട്ടാന്‍ മറന്നുപോയി എന്നതാണ്.  ആകെ 224 സീറ്റാണ് കര്‍ണാടക നിയസഭയില്‍ ഉള്ളത്. എന്നാല്‍ സര്‍വേ പ്രകാരം പ്രവചിക്കുന്ന സീറ്റുകളുടെ എണ്ണം കൂട്ടിയാല്‍ 234(135+45+35+19) വരും.

ജനാഭിപ്രായത്തെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ പാര്‍ട്ടികള്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ തട്ടിക്കൂട്ടുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതിനകം പ്രധാനമായും ടൈസ് നൗ-വിഎംആര്‍, എബിപി-സിഎസ്ഡിഎസ്, ഇന്ത്യ ടുഡേ-കാര്‍വി എന്നിവരാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്തിയത്. ഇവയെല്ലാം തൂക്കുസഭയാണ് പ്രവചിക്കുന്നത്. അതേ സമയം, സിഫോര്‍ സര്‍വേ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു.
Next Story

RELATED STORIES

Share it