Flash News

കനയ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, എതിര്‍ക്കില്ലെന്ന് ഡല്‍ഹി പോലിസ്

കനയ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, എതിര്‍ക്കില്ലെന്ന് ഡല്‍ഹി പോലിസ്
X
supremecourtന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും പട്യാല ഹൗസ് കോടതിയിലെ സാഹചര്യം അക്രമാസക്തമാണെന്നും ഇത് തന്റെയും അഭിഭാഷകരുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, വൃന്ദ ഗ്രോവര്‍ തുടങ്ങിയവര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ കനയ്യ ചൂണ്ടിക്കാട്ടിയിരുന്നു കോടതി നടപടികള്‍ക്കിടെ ഒരുസംഘം അഭിഭാഷകര്‍ നടത്തിയ അക്രമങ്ങളും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്്്്. ജസ്റ്റീസുമാരായ ജെ. ചെലമേശ്വര്‍, എ.എം. സപ്രേ എന്നിവരുടെ ബെഞ്ച് തന്നെയാവും ഇന്നു കനയ്യയുടെ ഹര്‍ജിയും പരിഗണിക്കുക. കേസില്‍ കനയ്യയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സോളി സൊറാബ്ജി, രാജു രാമചന്ദ്രന്‍ എന്നിവര്‍ ഹാജരാകും.
കനയ്യയുടെ ജാമ്യാപേക്ഷ എതിര്‍ക്കില്ലെന്ന്് ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സി അറിയിച്ചിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it