Flash News

കണ്ണൂര്‍ കൊലപാതകം:അടിയന്തര നടപടിവേണമെന്ന് ഗവര്‍ണര്‍

കണ്ണൂര്‍ കൊലപാതകം:അടിയന്തര നടപടിവേണമെന്ന് ഗവര്‍ണര്‍
X


തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. സംഭവത്തില്‍ അടിയന്തര നടപടി വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്  ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ നല്‍കിയ നിവേദനം ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറി.
ആക്രണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it