കടല്‍വെള്ളം ശുദ്ധീകരിക്കണമെന്ന ഹരജിയില്‍ വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി.
തൃശൂര്‍ സ്വദേശി പി ഡി ജോസഫ് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടി. ജനങ്ങള്‍ കുടിവെള്ളമില്ലാതെ വലയുകയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തുന്നതിനും മണ ല്‍വാരലിനും ഒരു വര്‍ഷത്തേക്കെങ്കിലും നിരോധനമേര്‍പ്പെടുത്തണം. പുഴകള്‍ വറ്റിവരണ്ട സാഹചര്യത്തില്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് ജലക്ഷാമം പരിഹരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഇതിനിടെ, കുടിവെള്ള വിതരണത്തിന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ കലക്ടര്‍മാര്‍ ഒരാഴ്ചയ്ക്കകം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it