Alappuzha local

കഞ്ചാവ് വില്‍പന: മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡ്  ചേര്‍ത്തല അരൂക്കുറ്റി വടുതല ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പൊതികളാക്കി വില്‍ക്കുന്ന മൂന്ന് പേരെ അറസ്റ്റുചെയ്തു.  ഇവരില്‍ നിന്നും 60 പൊതികഞ്ചാവും  ഇരുചക്രവാഹനങ്ങളും  പിടിച്ചെടുത്തു.
ഏറണാകുളം പള്ളൂരുത്തി സ്വദേശിയും ഇപ്പോള്‍ എരമല്ലൂര്‍ പിള്ളമുക്കില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ഷിലാസ് (35),  അരൂക്കുറ്റി ആയിരത്തെട്ടുമുറി  നസറുദ്ദീന്‍ (34), ചേര്‍ത്തല അരൂര്‍ വില്ലേജില്‍ കൊടിപ്പുറത്ത് വീട്ടില്‍ സഞ്ചുമോന്‍ (20) എന്നിവരാണു കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.  കഴിഞ്ഞദിവസം കഞ്ചാവ് വലിച്ചതിന് അരൂക്കുറ്റി വടുതല ഭാഗത്തുനിന്നും പിടിയിലായ വിദ്യാര്‍ഥികളില്‍ നിന്നുമാണ് അവര്‍ക്ക് കഞ്ചാവ് എത്തിയ്ക്കുന്നവരെകുറിച്ച് വിവരം ലഭിച്ചത്.  ഇറച്ചിവെട്ട് തൊഴിലാക്കിയ ഷിലാസും,  മീന്‍ കച്ചവടം തൊഴിലാക്കിയ നസിറുദ്ദീനും അതിന്റെ മറവിലാണ് കഞ്ചാവ്  വില്‍പന നടത്തുന്നത്.
ഇതില്‍ ഷിലാസിനും,  സഞ്ചുമോനും എക്‌സൈസിലും പോലിസിലും ഇതിനുമുമ്പും കഞ്ചാവ്  വില്‍പന നടത്തിയതിന്  കേസുകള്‍ ഉള്ളതാണ്.  ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍  പിഎം സുമേഷ്, എംകെ സജിമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍രായ എം റെനി, ഓംകാരനാഥ്, അരുണ്‍, അനില്‍കുമാര്‍ റെയ്ഡില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it