ഐ ലീഗ് കിരീടം ബംഗളൂരുവിന്
BY Sumeera SMR18 April 2016 3:20 AM GMT
X
Sumeera SMR18 April 2016 3:20 AM GMT
ബംഗളൂരു: സീസണില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കേ ഐ ലീഗില്‍ ബംഗളൂരു എഫ്സി കിരീടം ചൂടി. ഇന്നലെ നടന്ന ലീഗിലെ 15ാം റൗണ്ട് മല്‍സരത്തില്‍ സാല്‍ഗോക്കര്‍ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഐ ലീഗില്‍ ബംഗളൂരു രണ്ടാം തവണയും ചാംപ്യന്മാരായത്.
നേരത്തെ ഐ ലീഗിലെത്തിയ ആദ്യ സീസണില്‍ തന്നെ ബംഗളൂരു കിരീടം ചൂടിയിരുന്നു. 2013-14 സീസണിലായിരുന്നു ബംഗളൂരുവിന്റെ ഈ കിരീടനേട്ടം. ഇന്നലത്തെ വിജയത്തോടെ കഴിഞ്ഞ തവണത്തെ ജേതാക്കളായ മോഹന്‍ ബഗാനു മേല്‍ ബംഗളൂരു അഞ്ച് പോയിന്റിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു.
15 മല്‍സരങ്ങളില്‍ നിന്ന് 32 പോയിന്റാണ് ലീഗില്‍ തലപ്പത്തുള്ള ബംഗളൂരുവിന്റെ സമ്പാദ്യം. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 27 പോയിന്റാണ് രണ്ടാമതുള്ള ബഗാന് നേടാനായത്. ശനിയാഴ്ച ബഗാനുമായാണ് ബംഗളൂരുവിന്റെ സീസണിലെ അവസാന മല്‍സരം.
സാല്ഗോക്കറിനെതിരേ യുഗേന്സന് ലിങ്ദോ (എട്ടാം മിനിറ്റ്), പകരക്കാരനായിറങ്ങിയ സെമിന്റന് ഡോഗെല് (87) എന്നിവരാണ് സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിനു വേണ്ടി വലകുലുക്കിയത്.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT