ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് കോളജ് വിദ്യാര്‍ഥിക്ക് റെക്കോഡ്

ടി പി ജലാല്‍

മലപ്പുറം: ആലപ്പുഴയില്‍ സമാപിച്ച ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജ് വിദ്യാര്‍ഥിക്ക് റെക്കോഡോടെ സ്വര്‍ണം. 120 കിലോ വിഭാഗത്തില്‍ 306 കിലോ ഉയര്‍ത്തിയ തേഞ്ഞിപ്പലം പള്ളിക്കല്‍ബസാര്‍ പറമ്പില്‍ ശിഹാബുദ്ദീനാണ് 305 കിലോയുടെ നിലവിലെ റെക്കോഡ് പഴങ്കഥയാക്കിയത്. ഡെഡ് ലിഫ്റ്റിങ് വിഭാഗത്തിലാണ് റെക്കോഡ് നേടിയത്. ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ സംഘടിപ്പിച്ച ചാംപ്യന്‍ഷിപ്പില്‍ ഏഷ്യയില്‍ നിന്നുള്ള 18 പേര്‍ പങ്കെടുത്തു. കഴിഞ്ഞ 4മുതല്‍ 9വരെയായിരുന്നു ചാംപ്യന്‍ഷിപ്പ് അത്‌ലറ്റും പിഎസ്എംഒ കോളജ് വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനുമായ ശിഹാബുദ്ദീന്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഭാരോദ്വഹനം പരിശീലിക്കാന്‍ തുടങ്ങിയത്. കോഴിക്കോട് ഗോള്‍ഡ്‌സ് ജിമ്മിലെ പി അനില്‍കുമാറാണ് പരിശീലകന്‍. പിതാവ് ഹുസയ്ന്‍. മാതാവ് റുക്‌സാന. രണ്ടാംവര്‍ഷ ചരിത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ശിഹാബുദ്ദീന്‍. ഇന്ന് 10ന് ശിഹാബുദ്ദീന് കോളജില്‍ സ്വീകരണം നല്‍കും.
Next Story

RELATED STORIES

Share it