kozhikode local

എരവട്ടൂര്‍ കനാല്‍മുക്ക് റോഡരികില്‍ മാലിന്യം തള്ളുന്നു

പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍ മുക്ക് പരിസരത്ത് റോഡരികില്‍ മാലിന്യം കുന്നുകൂടുന്നു. കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും രണ്ടു മാസം മുന്‍പ് വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യമാണ് കനാല്‍ മുക്കില്‍ കെട്ടി കിടന്ന് ചീഞ്ഞ് നാറുന്നത്.
പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പല വാര്‍ഡുകളിലും ഇതുപോലെ മാലിന്യം റോഡിലാണ് ശേഖരിച്ച് വെച്ചിരിക്കുന്നത്. വിവാഹം, മറ്റു പരിപാടികള്‍ നടത്തിയ ഭക്ഷണ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ തുടങ്ങിയവ പഌസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമാക്കി ഈ കൂട്ടത്തിലേക്ക്തള്ളുന്നത് പതിവാണ്.
പേരാമ്പ്ര മല്‍സ്യ മാര്‍ക്കറ്റ് പരിസരത്തുള്ള അറവുശാലകളില്‍ നിന്നും മാലിന്യങ്ങളും കോഴി അവശിഷ്ഠങ്ങളും റോഡരികില്‍ തള്ളുന്നതിനാല്‍ പരിസരത്ത് തെരുവു നായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
തെരുവുനായ്ക്കള്‍ മാലിന്യങ്ങള്‍ വലിച്ച് റോഡിലും നടപ്പാതകളിലും കൊണ്ടണ്ടിടുന്നതും ജനങ്ങള്‍ക്ക് ദുരിതമാകുന്നു. അഴുകിയ മാലിന്യം രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമാകുന്നു. പരിസരത്തായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു വ്യാപാര സ്ഥാപനങ്ങളിലെ ആളുകള്‍ക്കും ഇത് ഏറെ പ്രയാസമുണ്ടാക്കുന്നു. വേനല്‍മഴ പെയ്തതോടെ കൊതുക് ശല്യവും വര്‍ദ്ധിച്ചിരിക്കുന്നു. റോഡരികില്‍സൂക്ഷിച്ചു വെച്ച മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് വ്യാപാരികളും നാട്ടുകാരും പഞ്ചായത്ത് അധികാരികളേട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it