Alappuzha local

എച്ച്എസ് വിഭാഗത്തില്‍ ചേര്‍ത്തലയും എച്ച്എസ്എസില്‍ കായംകുളവും മുന്നില്‍

കണിച്ചുകുളങ്ങര: കൗമാരം ചിലങ്ക കെട്ടിയ രണ്ടാം നാളില്‍ വീറും വാശിയും അലതല്ലി കലോല്‍സവ നഗരി. മല്‍സരാര്‍ഥികളും രക്ഷിതാക്കളും ഇന്നലെ ആവേശത്തോടെയാണ് വേദികളില്‍ നിറഞ്ഞത്. എന്നാല്‍ ആസ്വാദകരുടെ കുറവ് മിക്കവേദികളുടെയും നിറം കെടുത്തിയിരുന്നു. കലോല്‍സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മൊയീന്‍കുട്ടി വൈദ്യരുടെ ഈരടികളുമായി മണവാട്ടിമാര്‍ വേദി കൈയടക്കുമ്പോള്‍ കുച്ചുപ്പുടിയും നാടോടിയും അരങ്ങിനെ വര്‍ണാഭമാക്കും. 11 ഉപജില്ലകളിലെ വിദ്യാര്‍ഥികളാണ് 58ാമത് ആലപ്പുഴ റവന്യൂ ജില്ല കലോല്‍സവത്തില്‍ മാറ്റുരക്കുന്നത്. 10 വേദികളിലായി നടക്കുന്ന മല്‍സരങ്ങള്‍ സംഘാടകരുടെ പിഴവ് മൂലം വളരെ വൈകി തുടങ്ങിയെങ്കിലും കലയുടെ അങ്കതട്ടില്‍ വീറും വാശിയും തിരമാലപോലെ ആഞ്ഞടിച്ചു. ഇതുവരെ 49 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എച്ച്എസ് വിഭാഗത്തില്‍ ചേര്‍ത്തലയും എച്ച്എസ്എസില്‍ കായംകുളവും യുപി വിഭാഗത്തില്‍ തുറവൂരും മുന്നിടുന്നു.
ഉപജില്ല തിരിച്ചുള്ള പോയിന്റുകള്‍ ഇപ്രകാരമാണ്. യുപി ജനറല്‍ വിഭാഗത്തില്‍ തുറവൂര്‍ 40 പോയിന്റ് നേടി ഒന്നാം സ്ഥാനവും 39 പോയിന്റ് നേടി കായംകുളം രണ്ടാം സ്ഥാനത്തുമാണ്.
എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 95 പോയിന്റ് നേടി ചേര്‍ത്തല ഒന്നാം സ്ഥാനത്തും 90 പോയിന്റ് നേടി ആലപ്പുഴ രണ്ടാം സ്ഥാനത്തും 87 പോയിന്റ് നേടി കായംകുളം  മൂന്നാം സ്ഥാനത്തും ആണ്. എച്ച്എസ്എസ് ജനറല്‍ വിഭാഗത്തില്‍ 119 പോയിന്റ് നേടി കായംകുളം ഒന്നാം സ്ഥാനവും 115 പോയിന്റ് നേടി ആലപ്പുഴ രണ്ടാം സ്ഥാനവും  108 പോയിന്റു നേടി തുറവൂര്‍ മൂന്നാമതും ആണ്.
യുപി സംസ്‌കൃതം വിഭാഗത്തില്‍ 40 പോയിന്റോടെ ഹരിപ്പാട് ആണ് മുന്നില്‍. 36 പോയിന്റോടെ തുറവൂരും 29 പോയിന്റോടെ ആലപ്പുഴയും തൊട്ടുപിന്നിലുണ്ട്. എച്ച്എസ് സംസ്‌കൃതം വിഭാഗത്തില്‍ ഹരിപ്പാട്, ചേര്‍ത്തല, തുറവൂര്‍ 20 പോയിന്റ് നേടി ഒന്നാമതും ചെങ്ങന്നൂര്‍, ആലപ്പുഴ, മാവേലിക്കര 15 പോയിന്റ് നേടി രണ്ടാമതും കായംകുളം 13 പോയിന്റ് നേടി മൂന്നാമതും എത്തി. യുപി അറബിക് വിഭാഗത്തില്‍ ചേര്‍ത്തലയും ആലപ്പുഴയും 25 പോയിന്റ് നേടി ഒന്നാം സ്ഥാനവും അമ്പലപ്പുഴ 23 പോയിന്റ് നേടി രണ്ടാം സ്ഥാനവും തുറവൂര്‍ 21 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും ആണ്. എച്ച് എസ് അറബിക് വിഭാഗത്തില്‍ അമ്പലപ്പുഴ 60 പോയിന്റോടെ ഒന്നാമതും തുറവൂര്‍ 58 പോയിന്റോടെ രണ്ടാമതും ആലപ്പുഴ 53 പോയിന്റോടെ മൂന്നാമതും എത്തി. സ്‌കൂളുകളില്‍ യുപി ജനറല്‍ വിഭാഗത്തില്‍ എടത്വ സെന്റ് അലോഷ്യസ് എച്ച്എസ്എസും മാന്നാര്‍ എന്‍എസ് ബോയ്‌സ് എച്ച്എസ്എസും 15 പോയിന്റോടെ മുന്നിലാണ്.  എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ നങ്ങ്യാര്‍കുളങ്ങര ബിബിജിഎച്ച്എസ് 30 പോയിന്റോടെ മുന്നിലാണ്. എച്ച്എസ്എസ് ജനറല്‍ വിഭാഗത്തില്‍ മാന്നാര്‍ എന്‍എസ് ബോയ്‌സ് എച്ച്എസ്എസ് 72 പോയിന്റോടെ മുന്നിലാണ്.
എച്ച്എസ് സംസ്‌കൃതം വിഭാഗത്തില്‍ ആലപ്പുഴ ടിഡിഎച്ച്എസ്എസ് 15 പോയിന്റോടെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു.
Next Story

RELATED STORIES

Share it