Sub Lead

കേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ട്; 'ദി കേരള സ്റ്റോറി' പ്രദര്‍ശനത്തില്‍ ന്യായീകരണവുമായി ഇടുക്കി രൂപത

കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് ഉണ്ട്; ദി കേരള സ്റ്റോറി പ്രദര്‍ശനത്തില്‍ ന്യായീകരണവുമായി ഇടുക്കി രൂപത
X
ഇടുക്കി: വിവാദ സിനിമ 'ദി കേരള സ്റ്റോറി'യുടെ പ്രദര്‍ശനത്തിന് പിന്നാലെ ന്യായീകരണവുമായി ഇടുക്കി രൂപത. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു. ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തത്. അതിനെ കുറിച്ചുള്ള ബോധവല്‍ക്കരണവും നല്‍കിയിട്ടുണ്ട്. സിനിമയിലെ പ്രമേയം പ്രണയം ആയത് കൊണ്ടാണ് ബോധവല്‍ക്കരണത്തിന് ഉപയോഗിച്ചത്. വിവാദമായത് കൊണ്ട് തിരഞ്ഞെടുത്തത് അല്ലെന്നും അദ്ദേഹം വിശദീകരിച്ചു. രൂപതയിലെ വിശ്വാസോല്‍സവത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത 'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. കേരളത്തെ അപമാനിക്കുന്നതും മതപരമായ സ്പര്‍ധയുണ്ടാക്കുന്നതുമായ 'ദി കേരള സ്റ്റോറി' പുറത്തിറങ്ങിയതു മുതല്‍ തന്നെ വിമര്‍ശനം നേരിട്ടിരുന്നു. സംഘപരിവാര പ്രോപഗണ്ടാ സിനിമയാണെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖര്‍ പ്രതിഷേധിച്ചിരുന്നു.
Next Story

RELATED STORIES

Share it