Flash News

എംപിമാര്‍ക്ക് ശമ്പളം ഇരട്ടിയാക്കുന്നു

ന്യൂഡല്‍ഹി : എംപിമാരുടെ ശമ്പളം ഇരട്ടിയിലേറെ വര്‍ധിപ്പിക്കുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍. മാസശമ്പളം 2,80,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് ആലോചന. നിലവില്‍ 50,000 രൂപയായ അടിസ്ഥാനശമ്പളം ഒരു ലക്ഷം രൂപയായും 45000 രൂപയായ മണ്ഡല അലവന്‍സ് 90,000 വരെയായും വര്‍ധിപ്പിച്ചേക്കും.
പെന്‍ഷന്‍ നിരക്കുകളിലും ഇതോടനുബന്ധിച്ച് മാറ്റമുണ്ടാകും. നിലവില്‍ 20,000 യായ അടിസ്ഥാന പെന്‍ഷന്‍ 35,000 രൂപയായി വര്‍ധിപ്പിക്കാനാണ് ആലോചന.  സെക്രട്ടറി അലന്‍സ്, ഓഫിസ് അലവന്‍സ് എന്നിവയുടെ ആകെത്തുക തുക 45,000ല്‍ നിന്നും 90,000 ആക്കണമെന്നാ ശിപാര്‍ശ. എംപിമാരുടെ ശമ്പള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയാലേ വര്‍ധന നടപ്പില്‍ വരുത്താനാകൂ.
Next Story

RELATED STORIES

Share it