ഉലമാക്കള്‍ സമൂഹത്തിന് വഴികാട്ടികളാവണമെന്ന് ഇമാംസ് കൗണ്‍സില്‍
BY Sumeera SMR11 May 2016 3:33 AM GMT
Sumeera SMR11 May 2016 3:33 AM GMT
തിരുവനന്തപുരം: രാജ്യത്ത് അരാജകത്വവും അധാര്‍മികതയും പീഡനങ്ങളും സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ ദൗത്യം ഏറ്റെടുത്ത് ഉലമാക്കള്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് തയ്യാറാവണമെന്ന് ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടിട്ടുണ്ടായിരുന്ന അക്രമങ്ങള്‍ ഉദ്ബുദ്ധരെന്നും സംസ്കാരസമ്പന്നരെന്നും അവകാശപ്പെടുന്ന കേരളത്തിലേക്കും കടന്നുവരുന്നു എന്നുള്ളത് കേരളീയസമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഇനി ഒരു വിദ്യാര്‍ഥിനിയും സ്ത്രീകളും പീഡിപ്പിക്കപ്പെടാതിരിക്കുന്നതിന് ഭരണകൂടവും നിയമപാലകരും ഇത്തരം പ്രതികളെ എത്രയും പെട്ടെന്ന് സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാന്‍ തയ്യാറാവണം.
ഒരു അത്യാഹിതം സംഭവിക്കുമ്പോള്‍ മാത്രം കണ്ണുതുറക്കുന്ന ഭരണകര്‍ത്താക്കള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ജനങ്ങളിലേക്ക് ഇറങ്ങിവരുന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റംവരേണ്ടതുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT