kozhikode local

ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടങ്ങള്‍ അടച്ചുപൂട്ടി

കുറ്റിയാടി: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ച കായക്കൊടി തളീക്കരയിലെ 5 കെട്ടിടങ്ങള്‍ പൂട്ടി സീല്‍ വെച്ചു. ദുരന്തനിവാരണ വകുപ്പ് പ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് പഞ്ചായത്ത്, റവന്യു, പോലിസ് അധികാരികളുടെ നേതൃത്വത്തില്‍ അടച്ചു പൂട്ടിയത്. മേഖലയില്‍ 75 ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളോ ശുചിത്വമോ ഇല്ലാത്തതിനാലാണ് രോഗം പടര്‍ന്നു പിടിക്കാന്‍ ഇടയാക്കിയതെന്ന ആരോപണവുമായി നാട്ടുകാര്‍ സമരരംഗത്ത് വന്നു.
സമരം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാനും നിയമവിധേയമാക്കാനും ജില്ലാ ഭരണകൂടം പഞ്ചായത്ത് മുഖേന കെട്ടിട ഉടമകള്‍ക്ക് മതിയായ സമയവും അനുവദിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും കെട്ടിട ഉടമകളുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുമില്ലാത്തതിനെ തുടര്‍ന്നാണ് കെട്ടിടങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവായത്.
Next Story

RELATED STORIES

Share it