Sub Lead

തൃശൂര്‍ വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

തൃശൂര്‍ വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
X

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. വാല്‍പ്പാറ സ്വദേശി അരുണാണ് മരിച്ചത്. തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ എട്ടോടെയാണ് ആക്രമണം. തേയിലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടുപോത്ത് അരുണിനെ പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. ഉടനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നനിലയില്‍ ആയിരുന്നതിനാല്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ആനമല റോഡില്‍ കാട്ടാന ആംബുലന്‍സ് ആക്രമിക്കാനും ശ്രമിച്ചിരുന്നു. മലക്കപ്പാറ അപ്പര്‍ ഷോളയാറില്‍നിന്ന് നട്ടെല്ലിന് പരിക്കേറ്റ രോഗിയെയുംകൊണ്ട് ചാലക്കുടി ഭാഗത്തേക്ക് വരുമ്പോള്‍ വാച്ച്മരം ഭാഗത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൂന്ന് ആനക്കുട്ടികളടക്കം റോഡില്‍ നിന്നിരുന്ന പിടിയാനയാണ് ആംബുലന്‍സിനു നേരെ പാഞ്ഞടുത്തത്. ആന വരുന്നത് കണ്ട് ഡ്രൈവര്‍ സൈറണ്‍ മുഴക്കിയപ്പോള്‍ ആന പിന്തിരിഞ്ഞോടി.

Next Story

RELATED STORIES

Share it