kozhikode local

ആവേശം അലതല്ലി; സാഹിര്‍ സത്യപ്രതിജ്ഞ ചെയ്തു

വടകര: കടത്താനാടന്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം രജിച്ച് അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എസ്ഡിപിഐ അംഗം സത്യപ്രതിജ്ഞ ചെയ്തു. 18ാം വാര്‍ഡില്‍ നിന്നു ജയിച്ച പി സാഹിറാണ് ആഹ്ലാദം അലതല്ലിയ അന്തരീക്ഷത്തില്‍ അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. എസ്ഡിപിഐ പിന്തുണയോടെ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന അംഗവുമായ അലി മനോളി സാഹിറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിറഞ്ഞ സദസ്സിലായിരുന്നു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ്. കടത്തനാടന്‍ മേഖലയില്‍ ആദ്യമായി അക്കൗണ്ട് തുറന്ന സാഹിറിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആനയിച്ചാണ് വേദിയിലെത്തിച്ചത്.
18ാം വാര്‍ഡിന്റെ അതിര്‍ത്തിയായ എലിഫന്റ് റോഡ് മുതല്‍ നിരവധി പ്രവര്‍ത്തകര്‍ സാഹിറിനെ അനുകമിച്ചു. ആഹ്ലാത സൂചകമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സദസ്സില്‍ മധുര പലഹാരം വിതരണം ചെയ്തു. ഇതിനു പുറമെ 18ാം വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും എസ്ഡിപിഐ വക ഉച്ച ഭക്ഷണമെത്തിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍, മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി സിപി ഹനീഫ, നസീര്‍ കൂടാളി തുടങ്ങിയ നേതാക്കളും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സാഹിറിന്റെ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കാനെത്തി.
Next Story

RELATED STORIES

Share it