Flash News

ആര്‍എസ്എസ്സുകാര്‍ സിപിഎം ഓഫിസ് തകര്‍ത്തു



പാനൂര്‍: സിപിഎം പൊയിലൂര്‍ ലോക്കലിലെ തട്ടില്‍ പീടിക ബ്രാഞ്ച് ഓഫിസും കൈരളി കലാ സാംസ്‌കാരിക കേന്ദ്രം ഓഫിസും ആര്‍എസ്എസുകാര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. ജനല്‍ചില്ലുകളും അലമാരയുള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. ഓഫിസിനു മുന്നിലുണ്ടായിരുന്ന കൊടിമരവും നശിപ്പിച്ചു. മത്തത്ത് കുഞ്ഞിക്കണ്ണന്‍, ചമതക്കാട്ടില്‍ രമീഷ്, ചമതക്കാട്ടില്‍ ജിനചന്ദ്രന്‍, മൊയിലോത്ത് ലിനേഷ്, വടക്കയില്‍ നിധിന്‍ രാജ് എന്നീ ആര്‍എസ്എസ്് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ഇവരുള്‍പ്പെടെ പതിനഞ്ച് ആര്‍എസ്എസുകാരുടെ പേരില്‍ കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ സിപിഎം പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it