wayanad local

ആദിവാസി പഠിതാക്കളുടെ സംഗമം

കല്‍പ്പറ്റ: ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പഠിതാക്കളുടെ സംഗമവും ഓരോ കോളനികളിലേക്കുമുള്ള സൗജന്യ റേഡിയോ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഹാരിസ് കണ്ടിയന്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി കെ പ്രദീപ്കുമാര്‍ മുഖ്യാഥിതിയായിരുന്നു. പഠിതാക്കള്‍ വട്ടക്കളി, നാടന്‍പാട്ട്, ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, തുടി തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പഠിതാക്കളെ ആദരിച്ചു. ആദിവാസി സാക്ഷരതാ കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം പി നൗഷാദ്, ശാന്തിനി ഷാജി, ഉഷ വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ ബുഷ്‌റ ഉസ്മാന്‍, കെ എസ് സന്തോഷ്, സിന്ധു പുറത്തൂട്ട്, ജോസഫ് പുല്ലുമാരിയില്‍, എ കെ ബാബു, സി ഇ ഹാരിസ്, ഉഷ ആനപ്പാറ, സതി വിജയന്‍, ആസ്യ ചേരുപുറത്ത്, പഞ്ചായത്ത് സെക്രട്ടറി അനില്‍ രാധാകൃഷ്ണന്‍, ട്രൈബല്‍ ഓഫിസര്‍ ശ്രീകല, ജനമൈത്രി പോലിസ് ഓഫിസര്‍ മുരളീധരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ ജെ ദേവസ്യ, നോഡല്‍ പ്രേരക് ഗ്ലാഡിസ് കെ പോള്‍, പി വി ഗിരിജ, പ്രേരക് വി സി ഷിജി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it