ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തെ ചൊല്ലി ആംആദ്മി പാര്‍ട്ടി (എഎപി)യില്‍ ഭിന്നത രൂക്ഷമാവുന്നു. ജനുവരി 16ന് മൂന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ മല്‍സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അതിനെതിരാണ്. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ മൂന്ന് സീറ്റിലും ജയം സുനിശ്ചിതമാണ്. സാമ്പത്തികം, നിയമം, സാമൂഹികസേവനം എന്നീ മേഖലയില്‍ മറ്റുള്ളവരെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കം. രാജ്യസഭാ സീറ്റിന് രംഗത്തിറങ്ങിയ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിക്ക് പുറത്തുള്ളവരെ സ്ഥാനാര്‍ഥികളാക്കാന്‍ ശ്രമിക്കുന്നതെന്നാണ് പാര്‍ട്ടിയില്‍ പലരും കരുതുന്നത്. നിരവധി എംഎല്‍എമാര്‍ കുമാര്‍ വിശ്വാസിനെ പിന്തുണയ്ക്കുന്നവരാണ്.
Next Story

RELATED STORIES

Share it