Flash News

അഷ്‌റഫ് വധം : മുഖ്യപ്രതി കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനൊപ്പമുള്ള ഫോട്ടോ പുറത്ത് ; അന്വേഷിക്കണമെന്ന് യു ടി ഖാദര്‍

അഷ്‌റഫ് വധം : മുഖ്യപ്രതി കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനൊപ്പമുള്ള ഫോട്ടോ പുറത്ത് ; അന്വേഷിക്കണമെന്ന് യു ടി ഖാദര്‍
X
[caption id="attachment_238123" align="alignnone" width="560"] ചിത്രം കടപ്പാട് : കോസ്റ്റല്‍ ഡൈജസ്റ്റ്[/caption]

മംഗലാപുരം : എസ്ഡിപിഐ നേതാവ് മുഹമ്മദ് അഷ്‌റഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് പോലിസ് വെളിപ്പെടുത്തിയ ഭരത് കുംഡേലു ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനൊപ്പം വേദി പങ്കിട്ടതിന്റെ ചിത്രം വിവാദമാകുന്നു. ഭരതും ഭട്ടും മറ്റ് ചിലര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതിന്റെ ചിത്രമാണ് വിവിധ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്ന് കല്ലട്ക്കപ്രഭാകറും ഭരതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കര്‍ണാടക ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി യുടിഖാദര്‍ ആവശ്യപ്പെട്ടു. കല്ലട്ക്കയിലെയും ബണ്ട്വാളിലെയും അനിഷ്ടസംഭവങ്ങള്‍ക്ക് ഭട്ടുമായി ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് ആരോപണം ശരിയാണെന്ന് ചിത്രം തെളിയിക്കുന്നതായും ഖാദര്‍ പറഞ്ഞു. അഷ്‌റഫിന്റെ കൊലപാതകത്തിന് തലേ ദിവസം ബിജെപി ബോളിയാറില്‍ സംഘടിപ്പിച്ച ബ്ലോക്ക് തല യോഗത്തിന് അഷ്‌റഫിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ  എന്നന്വേഷിക്കണമെന്നും യുടിഖാദര്‍ ആവശ്യപ്പെട്ടു.

മുഹമ്മദ് അഷ്‌റഫിനെ കൊലപ്പെടുത്തിയത് ഭരതും ഇന്നു പോലിസ് അറസ്റ്റ് ചെയ്ത ദിവ്യരാജ് ഷെട്ടിയും ചേര്‍ന്ന് ഒരു മാസം മുന്‍പ് തയ്യാറാക്കിയ ഗൂഡാലോചനയുടെ ഫലമായാണെന്ന് പോലിസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

[caption id="attachment_237834" align="alignnone" width="560"] കല്ലട്ക്ക പ്രഭാകര്‍ ഭട്ട്[/caption]

കഴിഞ്ഞ മെയ് 26ന്  കല്ലടുക്കയിലുണ്ടായ ഒരു പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കല്ലട്ക്ക പ്രഭാകര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭരത് പങ്കെടുത്ത് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it