Gulf

അറബ് വൈദ്യുതോര്‍ജ സമ്മേളനം ഫെബ്രുവരിയില്‍

ദോഹ: അറബ് വൈദ്യുതോര്‍ജ, കടല്‍ ജല സംസ്‌കരണ സമ്മേളനം ഫെബ്രുവരി 22, 23 തിയ്യതികളില്‍ ദോഹയില്‍ നടക്കും.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രക്ഷാധികാരത്തില്‍ ഊര്‍ജ വ്യവസായ മന്ത്രാലയം, അറബ് എന്‍ജിനിയേഴ്‌സ് ഫെഡറേഷന്‍ എന്നിവയുമായി സഹകരിച്ച് ഖത്തര്‍ എന്‍ജിനീയേഴ്‌സ് സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
അറബ് രാജ്യങ്ങളിലെ വൈദ്യുതോര്‍ജ, കടല്‍ ജല സംസ്‌കരണ ഉറവിടങ്ങള്‍ എന്ന തലക്കെട്ടിലാണ് സമ്മേളനം.
ഖത്തര്‍ ജനറല്‍ അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍(കഹ്‌റമ), ഖത്തര്‍ പെട്രോളിയം കമ്പനി, കഹ്‌റബാ കമ്പനി, ഖത്തര്‍ വാട്ടര്‍ എന്നിവ സമ്മേളന സംഘാടനത്തില്‍ സഹകരിക്കും. വൈദ്യുതോര്‍ജ മേഖലയില്‍ അറബ് രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഖത്തര്‍ എന്‍ജിനിയേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ അഹ്മദ് ജാസിം അല്‍ഗുലു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it