Sports

അമേരിക്ക ക്വാര്‍ട്ടറില്‍; പരാേഗ്വയെ 1-0ന് തോല്‍പിച്ചു

അമേരിക്ക ക്വാര്‍ട്ടറില്‍; പരാേഗ്വയെ 1-0ന് തോല്‍പിച്ചു
X
Clint-Dempsey-scored-a-vitaഫിലാഡല്‍ഫിയ: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എ യില്‍ ഇന്നലത്തെ മല്‍സരത്തില്‍ പരാഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അമേരിക്ക ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. ഇന്നലത്തെ പരാജയത്തോടെ പരാഗ്വേ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. 27ാം മിനുട്ടില്‍ ക്ലിന്റ് ഡെംസി നേടിയ ഒരു ഗോളിന്റെ ബലത്തിലാണ് അമേരിക്കയുടെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
ഗായാസി സാര്‍ഡെസിന്റെ ക്രോസ് പാസ്സില്‍നിന്നാണ് ഡെംസി തന്റെ ഗോള്‍ പൂര്‍ത്തിയാക്കിയത്.
കളിയില്‍ രണ്ട് മഞ്ഞകാര്‍ഡ് കണ്ട അമേരിക്കയുടെ ഗെയാന്ദ്രെ യെഡ്‌ലിന്‍ 48ാം മിനുട്ടില്‍ പുറത്തുപോയത് ടീമിന് തിരിച്ചടിയായി.
തുടര്‍ന്ന് അമേരിക്ക പത്ത് പേരായി ചുരുങ്ങിയെങ്കിലും അവസരം മുതലാക്കാന്‍ പരാഗ്വേക്കായില്ല. നീക്കങ്ങളിലെ കൃത്യതക്കുറവ് പരാഗ്വേയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ അമേരിക്കക്കു കഴിഞ്ഞു. അരഡസനോളം ആക്രമണങ്ങള്‍ തടഞ്ഞ അമേരിക്കന്‍ ഗോള്‍കീപ്പര്‍ ഗുസാനും പരാഗ്വേക്കു മുന്നില്‍ മതില്‍ തീര്‍ത്തു.
ഗ്രൂപ്പിലെ അദ്യമല്‍സരത്തില്‍ കൊളംബിയയോട് തോറ്റ അമേരിക്ക രണ്ടാം മല്‍സരത്തില്‍ കോസ്‌റ്റോറിക്കയെയും അവസാനമല്‍സരത്തില്‍ പരാഗ്വേയും തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.
അതേസമയം ആദ്യമല്‍സരത്തില്‍ കോസ്‌റ്റോറിക്കയോട് സമനില വഴങ്ങിയ പരാഗ്വേ രണ്ടാം മല്‍സരത്തില്‍ കൊളംബിയയോടും തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നിരവധി ഗോളവസരങ്ങള്‍ തുറന്ന മല്‍സരത്തില്‍ പരാഗ്വേയുടെ ഗോളുകള്‍ അകന്നുനില്‍ക്കുകയായിരുന്നു. ഗെയാന്ദ്രെ യെഡ്‌ലിന്‍ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതിനു ലഭിച്ച ഫ്രീകിക്ക് ചെറിയ പിഴവുമൂലമായിരുന്നു ഗോളില്‍ കലാശിക്കാതിരുന്നത്.
മല്‍സരത്തിലുട നീളം ആധിപത്യം പുലര്‍ത്തിയ പരാഗ്വേ ഗോളടിക്കുന്നതില്‍ വരുത്തിയ വീഴ്ചകളായിരുന്നു കോപ്പയില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്.
നിലവില്‍ ഗ്രൂപ്പ് എയില്‍നിന്നും ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തിയ അമേരിക്കക്ക് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ പെറു വിജയിച്ചാല്‍ ബ്രസീല്‍ ആയിരുക്കും അമേരക്കയുടെ എതിരാളികള്‍.
Next Story

RELATED STORIES

Share it