അനുവാദമില്ലാതെ മലയാള താരങ്ങളുടെ ഫോട്ടോ വെച്ച് പ്രചാരണം; ബിജെപിക്കെതിരേ നടന്മാര്
BY swapna en1 April 2016 5:32 AM GMT
X
swapna en1 April 2016 5:32 AM GMT
കൊച്ചി: തങ്ങളുടെ അനുവാദമില്ലാതെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി മലയാള സിനിമാ താരങ്ങള്‍. അനുവാദമില്ലാതെ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയകളിലും അല്ലാതെയുമാണ് ബിജെപി പ്രചാരണം നടത്തുന്നത്. ഇതിനെതിരേ വന്‍ താരനിരയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ നടന് പൃഫ്വി രാജ്, നീരജ് മേനോന്, ബാലചന്ദ്ര മേനോന്, മാമുക്കോയ, ഗായിക ഗായത്രി എന്നിവരാണ് ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഇതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ചിത്രം ഉപയോഗിച്ചുള്ള ബിജെപി പ്രചാരണത്തിനെതിരേ പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലെ ചില ക്ലോസെറ്റ് ജീനിയസുകളാണ് ഇതിന് പിന്നില്‍. ആരുടെ പേരിലും എന്തും പോസ്റ്റ് ചെയ്യാമെന്ന നിലയാണ് ഇന്നുള്ളത്. നിങ്ങളുടെ വോട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് ചെയ്യാമെന്നും പൃഥ്വി പോസ്റ്റില്‍ പറയുന്നു.
തന്റെ പേരില്‍ ഇറങ്ങുന്ന ബിജെപിക്കു പിന്തുണ എന്ന വാര്‍ത്ത വ്യാജമാണെന്നും താന്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കിയിട്ടില്ലെന്നും താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും നീരജ് മേനോന് പറഞ്ഞു.
നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
വാട്സ്അപ്പിലും ഫെയ്സ്ബുക്കിലും തന്റെ പേരില്‍ ബിജെപിക്കു പിന്തുണ എന്ന വാര്‍ത്ത തെറ്റാണെന്ന് ബാലചന്ദ്രന് മേനോനും അറിയിച്ചു. മാമുക്കോയയും ഗായത്രിയും ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT