അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍: ഇന്ത്യ ഇന്നു നമീബിയക്കെതിരേ
BY Sumeera SMR5 Feb 2016 8:24 PM GMT
Sumeera SMR5 Feb 2016 8:24 PM GMT
ഫത്തുല്ല: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കിരീടഫേവറിറ്റുകളും മുന്‍ ചാംപ്യന്മാരുമായ ഇന്ത്യ ഇന്നിറങ്ങും. ദുര്‍ബലരായ നമീബിയയാണ് ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തേ ഗ്രൂപ്പ് ഡിയിലെ മൂന്നു മല്‍സരങ്ങളിലും ആധികാരിക വിജയം നേടിയാണ് ഇന്ത്യ അവസാന എട്ടിലേക്കു കുതിച്ചത്. അയര്‍ലന്‍ഡിനെ തകര്‍ത്ത് അരങ്ങേറിയ ഇന്ത്യ ന്യൂസിലന്‍ഡിനെയും നേപ്പാളിനെയും നിഷ്പ്രഭരാക്കി. എന്നാല്‍ നമീബിയയെ നിസാരരായി കാണാന്‍ ഇന്ത്യ തയ്യാറാവില്ല. കാരണം നിലവിലെ ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്കു മടക്കടിക്കറ്റ് നല്‍കിയാണ് നമീബിയ നോക്കൗട്ട്റൗണ്ടില്‍ ഇടംപിടിച്ചത്.
ടൂര്‍ണമെന്റിലെ ആദ്യ രണ്ടു കളികളിലും നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ ഇഷാന് കിഷന് നേപ്പാളിനെതിരേ അര്‍ധസെഞ്ച്വറി നേടി ഫോം വീണ്ടെടുത്തത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും. ബാറ്റിങില്‍ റിഷബ് പാന്ത്, സര്‍ഫ്രാസ് ഖാന് എന്നിവരുടെ മികച്ച ഫോ മും ഇന്ത്യക്കു മുതല്‍ക്കൂട്ടാണ്. നേപ്പാളിനെതിരേ പാന്ത് ടൂര്‍ണമെ ന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചിരുന്നു.

Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT