ലുലുവില്‍നിന്ന് വന്‍തുകയുമായി മുങ്ങിയ മലയാളി യുവാവ് പിടിയില്‍
BY BSR5 April 2024 5:23 AM GMT
X
BSR5 April 2024 5:23 AM GMT
അബൂദബി: ലുലുവില്‍നിന്ന് വന്‍തുകയുമായി മുങ്ങിയ മലയാളി യുവാവിനെ അബൂദബി പോലിസ് പിടികൂടി. അബൂദബി ഖാലിദിയ്യ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് കാഷ് ഓഫിസ് ഇന്‍ ചാര്ജായരുന്ന കണ്ണൂര്‍ നാറാത്ത് സുഹ്റ മനസിലില്‍ മുഹമ്മദ് നിയാസി(38)നെയാണ് അല്ഖാലിദിയ്യ പോലിസ് പിടികൂടിയത്. ആറ് ലക്ഷം ദിര്‍ഹമു(ഒന്നരക്കോടി രൂപ)മായി മുങ്ങിയതായി കാണിച്ച് ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. 15 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലിചെയ്യുകയായിരുന്ന മുഹമ്മദ് നിയാസിനെ കാണാതായതിനു പിന്നാലെയാണ് പരാതി നല്‍കിയത്. ഇതേസമയം തന്നെ അബൂദബിയില്‍ താമസിക്കുന്ന ഇയാളുടെ കുടുംബം നാട്ടിലേക്ക് പോയിരുന്നു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT