കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
കൊച്ചി: എറണാകുളത്തും ഇടുക്കിയിലും കനത്ത മഴ. കാറ്റിലും മഴയിലും ഇടപ്പള്ളിയില്‍ ഇലക്ട്രിക് കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം താളംതെറ്റി. ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂറിലേറെ ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടു. വൈകീട്ട് 7.03ന് എറണാകുളം നോര്‍ത്തില്‍നിന്ന് യാത്ര തിരിച്ച ട്രെയിനാണ് 7.13ഓടെ പിടിച്ചത്. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസ് രണ്ടുമണിക്കൂറായി കളമശ്ശേരിയില്‍ പിടിച്ചിട്ടിരിക്കുന്നു. ചെന്നൈ മെയില്‍ അരമണിക്കൂറിലേറെ എറണാകുളം നോര്‍ത്തിന് സമീപം പിടിച്ചു. 7.40 ന് പുറപ്പെടേണ്ട എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ഇതുവരെ പുറപ്പെടാനായിട്ടില്ല. 8.55ന് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്ന യശ്വന്ത്പൂര്‍ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടുകയാണ്. 7.49ന് പുറപ്പെടേണ്ട എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ഇതുവരെ പുറപ്പെട്ടിട്ടില്ല. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT