നടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
BY BSR26 March 2023 12:08 PM GMT
X
BSR26 March 2023 12:08 PM GMT
വരാണസി: പ്രശസ്ത ഭോജ്പുരി മോഡലും നടിയുമായ ആകാന്‍ക്ഷ ദുബെയെ വരാണാസിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 25 കാരിയുടേത് ആത്മഹത്യയാണെന്നാണ് പോലിസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പോലിസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രഥമദൃഷ്ട്യാ റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ മരണകാരണം ഉറപ്പാക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കണമെന്ന് ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് പറഞ്ഞു. അകാന്‍ക്ഷ ദുബെയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ പോലിസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഭോജ്പുരി സിനിമയിലും സംഗീതത്തിലും സിനിമകളിലും പ്രവര്‍ത്തിച്ചിരുന്ന അകാന്‍ക്ഷ ദുബെയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മികച്ച ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഇവരുടെ വീഡിയോകള്‍ക്ക് നിരവധി പ്രേക്ഷകരാണുണ്ടായിരുന്നത്.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT