മലപ്പുറത്ത് സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ കുടുങ്ങി
BY FAR5 Feb 2024 11:06 AM GMT
X
FAR5 Feb 2024 11:06 AM GMT
മലപ്പുറം: എടപ്പാളില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിടിച്ചിലില്‍ ഒരാള്‍ കുടുങ്ങി. അതിഥി തൊഴിലാളി കൊല്‍ക്കത്ത സ്വദേശി സുജോന്‍ (30) ആണ് മണ്ണിടിഞ്ഞ് കുടുങ്ങി കിടക്കുന്നത്. നടക്കാവ് മാണൂരിലുള്ള വിദ്യാഭവന് സ്ക്കൂളിലാണ് അപകടം ഉണ്ടായത്. ഉച്ചക്ക് 2.20നായിരുന്നു സംഭവം.
പൊലീസിന്റേയും അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. രക്ഷാപ്രവര്‍ത്തനം ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം മണ്ണിടിച്ചിലില്‍ കുടുങ്ങിയ സുജോനെ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ തലക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനിടെയാണ് മണ്ണ് ഇടിഞ്ഞ് വീണത്.
Next Story
RELATED STORIES
'ഹിന്ദുത്വ ഇന്ത്യ' പുസ്തക പ്രകാശനം ഫെബ്രുവരി 10ന്
8 Feb 2024 2:08 PM GMTപ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണ അന്തരിച്ചു
15 Jan 2024 5:19 AM GMTഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്‍ണാഭമായ തുടക്കം
1 Nov 2023 5:24 PM GMTസാഹിത്യ നൊബേല്‍ പുരസ്കാര ജേതാവ് ലൂയിസ് ഗ്ലിക്ക് അന്തരിച്ചു
14 Oct 2023 6:30 AM GMTസാഹിത്യകാരന് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു
17 Aug 2023 10:42 AM GMTവിഖ്യാത സാഹിത്യകാരന് മിലന് കുന്ദേര അന്തരിച്ചു
12 July 2023 10:28 AM GMT