കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു
BY SLV26 April 2024 11:14 AM GMT
X
SLV26 April 2024 11:14 AM GMT
കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിലില്‍ വോട്ടു ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവില് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് പൂര്‍ണമായും കത്തിനശിച്ചത്.
കക്കാടംപൊയിലിലെ 94ാം ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ കാറിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു. ഉടനെ കാര്‍ നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവര്‍ ഇറങ്ങി. അല്പസമയത്തിനകം കാര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. മുക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT