പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു
ബെംഗളൂരു: കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ് ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ബെംഗളൂരു പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ബെംഗളുരു മല്ലേശ്വരം പോലിസ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വര്‍ഗീയ പരാമര്‍ശം ബിജെപിയുടെ എക്സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തതിനാണ് കേസ്. മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍പി ആക്ട് 125ാം വകുപ്പ് ഐപിസി 153ാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
അതിനിടെ വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി വൈകുന്നതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. മോദിയുടെ കാര്യം വരുമ്പോള്‍ കമ്മീഷന്റെ നട്ടെല്ല് വളയുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.
വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗുജറാത്തി പ്രവാസികള്‍ രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയിലുള്ള ഒരു സംഘം ഗുജറാത്തികള്‍ ഇതിനായി പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ലക്ഷം ഇമെയിലുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കാനാണ് തീരുമാനം.
RELATED STORIES
തിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMTഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMT